പരുക്കേറ്റിട്ടും ബാറ്റിംഗ് തുടർന്നത് അമ്മ പേടിക്കാതിരിക്കാൻ; അമ്മയെ വിഷമിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഷാഹിദി

വെള്ളി, 21 ജൂണ്‍ 2019 (17:09 IST)
18ന് നടന്ന അഫ്ഗാന്‍ ഇംഗ്ലണ്ട് മത്സരത്തിന്റെ ഹൈലൈറ്റ് ഓയിന്‍ മോഗര്‍ന്റെ വെടിക്കെട്ടായിരുന്നെങ്കിലും അഫ്ഗാൻ താരങ്ങളുടെ സ്പിരിറ്റ് ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നതായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരുക്കേറ്റിട്ടും ബാറ്റിങ്ങ് തുടര്‍ന്ന ഹഷ്മതുള്ളയുടേതായിരുന്നു.
 
മാര്‍ക് വുഡിന്റെ 141 കി.മീ വേഗതയുള്ള ബൗണ്‍സര്‍കൊണ്ട താരം പരുക്കേറ്റ് മൈതാനത്ത് വീണത് ആശങ്ക പടര്‍ത്തിയിരുന്നു. 54 പന്തില്‍ 24 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയായിരുന്നു താരത്തിന് പരുക്കേല്‍ക്കുന്നത് എന്നാല്‍ ബാറ്റിങ്ങ് തുടര്‍ന്ന താരം പിന്നീട് 100 പന്തില്‍ 76 റണ്‍സുമായാണ് മടങ്ങിയത്.
 
എന്തുകൊണ്ടാണ് പരിക്കേറ്റിട്ടും കളി തുടർന്നതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘എന്റെ ഹെല്‍മെറ്റ് പൊട്ടിയിരുന്നു. ഗ്രൗണ്ടിലെത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത് കളി നിര്‍ത്താനാണ്. പക്ഷേ എനിക്ക് പോകാന്‍ തോന്നിയില്ല. ടീമിന് എന്നെ ആവശ്യമുണ്ടെന്ന് അറിയാമായിരുന്നു. എന്റെ അമ്മ ടിവിയില്‍ കളി കാണുന്നുണ്ടാകുമെന്ന് എനിക്കറിയാം. കഴിഞ്ഞ വര്‍ഷമാണ് അച്ഛന്‍ വിട്ടുപിരിഞ്ഞത്. അമ്മയെ വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഗ്യാലറിയിലിരുന്ന് എന്റെ ചേട്ടനും കളി കാണുന്നുണ്ടായിരുന്നു.’ ഹഷ്മതുള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍