വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ ചീത്തവിളി; ഓസീസ് താരത്തിനെതിരെ ഐസിസി

Webdunia
വെള്ളി, 7 ജൂണ്‍ 2019 (18:33 IST)
തോല്‍‌വിയുടെ വക്കില്‍ നിന്നാണ് വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ ജയം സ്വന്തമാക്കിയത്. വാലറ്റത്തെയും മധ്യനിരയിലെയും വിന്‍ഡീസ് ബാറ്റ്‌സ്‌മാന്മാരുടെ വിവേകശൂന്യമായ പ്രകടനമാണ് അവരെ തോല്‍‌വിയിലേക്ക് തള്ളിവിട്ടത്.

വിജയം പിടിച്ചെടുത്തെങ്കിലും ഓസ്‌ട്രേലിയന്‍ ടീമിന് കളങ്കമായി സ്‌പിന്നര്‍ ആദം സാംപയുടെ പെരുമാറ്റം. മത്സരത്തിനിടെ അസഭ്യം പറഞ്ഞതാണ് താരത്തിനെ വില്ലനാക്കിയത്. കുറ്റം കണ്ടെത്തിയ ഐ സി സി സാം‌പയ്‌ക്കെതിരെ ലെവല്‍ ഒന്ന് കുറ്റം ചുമത്തി. കൂടാതെ ഒരു ഡീ മെറിറ്റ് പോയിന്റും നല്‍കി.

വിന്‍ഡീസ് ഇന്നിംഗ്‌സിലെ 29മത് ഓവറിലായിരുന്നു സംഭവം. സാംപ അസഭ്യം പറഞ്ഞത് ഫീല്‍ഡ് അമ്പയര്‍ കേട്ടതാണ് വിനയായത്. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഐ സി സിയുടെ നടപടി വന്നത്.

ഐസിസി ശിക്ഷാ നിയമത്തിലെ 2.3 വകുപ്പ് സാംപ ലംഘിച്ചതായാണ് കണ്ടെത്തല്‍. കുറ്റം സമ്മതിച്ച ഓസ്‌ട്രേലിയന്‍ താരം മാച്ച് റഫറി ജെഫ് ക്രോ നിര്‍ദേശിച്ച ശിക്ഷാനടപടി സ്വീകരിച്ചു. പന്ത് ചുരുണ്ടല്‍ വിവാദം ഉണ്ടാക്കിയ നാണക്കേടില്‍ നിന്നും കരകയറുന്നതിനിടെ ഇത്തരത്തിലുണ്ടാകുന്ന സംഭവങ്ങളെല്ലാം ടീമിന്റെ അന്തസ് കളയുമെന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article