സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന്‍റെ 10 കാരണങ്ങള്‍

Webdunia
ബുധന്‍, 10 ജൂലൈ 2019 (20:22 IST)
പ്രവചനങ്ങളെയും പ്രതീക്ഷകളെയും കാറ്റില്‍ പറത്തി ടീം ഇന്ത്യ ലോകകപ്പ് സെമി കാണാതെ പുറത്ത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 എന്ന ടോട്ടല്‍ പിന്തുടരാനിറങ്ങി അതിവേഗം കൂടാരം കയറാനായിരുന്നു പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ വിധി. വാലറ്റത്ത് രവീന്ദ്ര ജഡേജയും ധോണിയും നടത്തിയ പ്രകടനമൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം പരാജയമായി.

ഇന്ത്യയുടെ ഈ തോല്‍‌വിക്ക് നിരവധി കാരണങ്ങളുണ്ട്. ഓപ്പണര്‍മാരടക്കമുള്ള മുന്‍ ബാറ്റ്‌സ്‌മാന്മാരുടെ പരാജയമാണ് ഇന്ത്യയെ തോല്‍‌പ്പിച്ചത്. ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത് ഇക്കാരണങ്ങളാണ്.

1. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍‌മാര്‍ ഓരോ റണ്‍ വീതം മാത്രമെടുത്ത് പുറത്തായത്. ഏകദിനത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീമിന്‍റെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍‌മാര്‍ ഓരോ റണ്‍ എടുത്ത് പുറത്താകുന്നത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോഹ്‌ലിയും സമ്മാനിച്ച ഷോക്കില്‍ നിന്ന് വളരെ വൈകിയാണ് ഇന്ത്യ പുറത്തുകടന്നത്.

2. ദിനേശ് കാര്‍ത്തിക് ഉത്തരവാദിത്തരഹിതമായി ബാറ്റ് ചെയ്ത് പുറത്തായത്. 25 പന്തുകളില്‍ നിന്ന് വെറും ആറ്‌ റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന്‍റെ സമ്പാദ്യം.

3. അനാവശ്യഷോട്ടുകള്‍ക്ക് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും ഋഷഭ് പന്തും പുറത്തായത്. ഇവര്‍ ഇരുവരും 10 ഓവര്‍ കൂടി നിലയുറപ്പിച്ച് കളിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

4. മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ടിറങ്ങിയത്. ദിനേശ് കാര്‍ത്തിക്കിന് പകരം ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നെങ്കിലും ഈ കൂട്ടത്തകര്‍ച്ച ഒഴിവാക്കാനാകുമായിരുന്നു.

5. അസാധാരണ മികവോടെ ബാറ്റുചെയ്തുകൊണ്ടിരുന്ന രവീന്ദ്ര ജഡേജ പുറത്തായത്. ജഡേജ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഏവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബോള്‍ട്ടിന്‍റെ പന്തില്‍ ജഡേജയ്ക്ക് ഷോട്ട് പിഴച്ചപ്പോള്‍ ഇന്ത്യ പരാജയത്തോട് കൂടുതല്‍ അടുത്തു.

6. വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു റണ്‍‌ഔട്ടില്‍ മഹേന്ദ്രസിംഗ് ധോണി പുറത്തായത്. ഗുപ്തിലിന്‍റെ ഡയറക്‍ട് ത്രോയില്‍ ധോണി പുറത്തായതോടെ ഇന്ത്യ തോല്‍‌വി ഉറപ്പിച്ചു. അവസാന പന്തില്‍ സിംഗിളെടുക്കാനുള്ള ധോണിയുടെ ശ്രമമാണ് ഗുപ്‌തില്‍ പരാജയപ്പെടുത്തിയത്.

7 വാലറ്റം വെറും വാലറ്റമായി മാറിയത്. അത്യാവശ്യം ബാറ്റ് ചെയ്യാനറിയാവുന്ന ഭുവനേശ്വര്‍ കുമാര്‍ പോലും പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article