ആരൊക്കെ തെറിക്കും; ബംഗാറിന്റെ പണി പോയേക്കും, ഫർഹാട്ട് മടങ്ങി - ശാസ്‌ത്രി ത്രിശങ്കുവില്‍

Webdunia
വെള്ളി, 12 ജൂലൈ 2019 (15:30 IST)
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ കോച്ചിംഗ് സ്‌റ്റാഫില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

രവി ശാസ്ത്രി നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ കാലാവധി ലോകകപ്പോടെ അവസാനിച്ചു. എന്നാല്‍ ഇവര്‍ക്ക് 45 ദിവസം കൂടി ബിസിസിഐ കാലാവധി നീട്ടിനല്‍കി. സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം തെറിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ മേഖലകളില്‍ ടീം കൂടുതല്‍ മികവ് കാട്ടിയെങ്കിലും മധ്യനിരയിലെ ബാറ്റിംഗ് പ്രശ്‌നങ്ങളാണ് ബാംഗാ‍റിന് വിനയായത്. നാലാം നമ്പറിലേക്ക് ഒരു താരത്തെ കണ്ടെത്താന്‍ സാധിക്കാത്തതും തുടര്‍ച്ചയായി ഈ ബാറ്റിംഗ് പൊസിഷനില്‍ മാറ്റങ്ങള്‍ വരുത്തിയതുമാണ് ബംഗാറിന് വിനയായത്.

ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരുടെ സേവനത്തില്‍ ബിസിസിഐ തൃപ്‌തരാണ്. ടീമിന്റെ ഭാവി മുന്നില്‍ കണ്ട് കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ ടീമിന്റെ ഫിസിയോ പാട്രിക് ഫർഹാട്ട് സേവനം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2015 ലാണ് ഫർഹാട്ടും കണ്ടിഷനിങ് കോച്ച് ശങ്കർ ബസുവും ടീമിനൊപ്പം ചേർന്നത്. ഇരുവരുമായുള്ള ബിസിസിഐയുടെ കരാർ ലോകകപ്പോടെ അവസാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article