‘വയറ് തള്ളി നില്‍ക്കുന്നു, കവിള്‍ തടിച്ച് തൂങ്ങി’; പാക് ക്യാപ്‌റ്റനെ തടിയനെന്ന് വിളിച്ച് അക്തര്‍!
വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് ആരാധകരും മുന്‍ താരങ്ങള്‍ രംഗത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. ഇതിനിടെ പാക് നായകന്‍ സർഫറാസ് അഹമദിനെ തടിയനെന്ന് വിളിച്ച് ഷൊയ്‌ബ് അക്‌തര്‍.
ട്വിറ്ററിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ സർഫറാസിനെ അദ്ദേഹം കുറ്റപ്പെടുത്തിയത്. താരത്തിന്റെ ഫിറ്റ്‌നസ് ലെവല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
‘ടോസ്ചെയ്യാൻ സർഫറാസ്വന്നപ്പോൾ അദ്ദേഹത്തിന്റെ വയറ്തള്ളിയ നിലയിലും മുഖവും കവിളും തടിച്ച് തൂങ്ങിയ അവസ്ഥയിലുമായിരുന്നു. ഞാൻ കണ്ടതിൽ വെച്ച്ശാരീരിക ക്ഷമത തീരെയില്ലാത്ത ആദ്യത്തെ നായകനാണ് അദ്ദേഹം. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്മാറാന് പോലും സാധിക്കുന്നില്ല. സ്റ്റംപിന്പിറകിൽ അയാൾ കഷ്ടപ്പെടുകയാണ്’- ആണെന്നും അക്തർ തുറന്നടിച്ചു.
വെസ്‌റ്റ് ഇന്‍ഡീസ് ബോളിംഗിന് മുന്നില്‍ 105 റൺസിന് പുറത്താകുകയായിരുന്നു പാകിസ്ഥാന്‍. ക്രിസ് ഗെയിലിന്റെ ഇന്നിംഗ്‌സ് മികവില്‍ 14ഓവറിൽ വിൻഡീസ് വിജയം നേടുകയും ചെയ്‌തു.