ഇതാണ് സ്പോർട്‌സ്‌മാൻ സ്പിരിറ്റ്, ബാറ്റ് വലിച്ചെറിഞ്ഞിട്ടും ആർച്ചർക്ക് കൈ‌കൊടുത്ത് ബോസ്

ശനി, 31 ഒക്‌ടോബര്‍ 2020 (10:27 IST)
അന്താരാഷ്ട്രക്രിക്കറ്റിൽ തുടരുന്ന തലമുറയ്‌ക്ക് കളിയുടെ സ്പിരിറ്റ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇന്നലെ രാജസ്ഥാൻ -പഞ്ചാബ് മത്സരത്തിൽ സംഭവിച്ചത്. വ്യക്തിഗത സ്കോർ 99ൽ പുറത്താകുമ്പോൾ അരിശം വരുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ ആ നിരാശക്കിടയിലും ഗെയിമിനെ ഉയർത്തിപിടിക്കുകയാണ് ഇന്നലെ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ൽ ചെയ്‌തത്.
 
മത്സരത്തിന്റെ അവസാന ഓവർ ജോഫ്ര ആര്‍ച്ചര്‍ എറിയാനെത്തുമ്പോള്‍ 91 റണ്‍സുമായി ക്രിസ് ഗെയ്‌ലും അഞ്ച് റണ്‍സെടുത്ത് മാക്‌സ്‌വെല്ലുമായിരുന്നു ക്രീസിൽ.മാദ്യ പന്തിൽ സിംഗിൾ നേടിയ ഗെയ്‌ൽ മൂന്നാം പന്തിൽ തകർപ്പൻ ഒരു സിക്‌സർ കൂടി സ്വന്തമാക്കി. ഇതോടെ വ്യക്തിഗത സ്കോർ 99 ആയി. സ്വാഭാവികമായും ഗെയ്‌ലും ആരാധകരും അർഹിച്ച ഒരു സെഞ്ചുറി തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ തൊട്ടടുത്ത പന്തില്‍ ഗെയ്‌ലിനെ ബൗള്‍ഡാക്കി ആര്‍ച്ചര്‍ പ്രതികാരം ചെയ്തു. 63 പന്തില്‍ എട്ട് സിക്‌സും നാല് ഫോറുമടക്കം 99 റൺസ് നേടിയ ഗെയ്‌ൽ പുറത്ത്.
 
99ൽ പുറത്തായ ദേഷ്യം ബാറ്റ് വീശികൊണ്ടാണ് താരം പ്രകടിപ്പിച്ചത്. ഇതിനിടയിൽ ബാറ്റ് കൈവിട്ടുപോകുകയും ചെയ്‌തു. തുടർന്ന് ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോൾ വിക്കറ്റെടുത്ത ആർച്ചർക്ക് കൈക്കൊടുത്താണ് താരം മടങ്ങിയത്. കളിയുടെ സ്പിരിറ്റ് ഉയർത്തി പിടിച്ച ശരിയായ പ്രവർത്തി. പതിവ് പോലെ ബാറ്റിന്റെ മുകളിൽ ഹെൽമറ്റ് വെക്ഷ്ക്ഷ്ഹ് ഗെയ്‌ൽ മടങ്ങുമ്പോൾ കുട്ടിക്രിക്കറ്റിൽ തനിക്ക് പകരക്കാരില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍