2021ലും ഇതേ ടീമുമായി ചെന്നൈ കളിക്കണം, എങ്ങനെ തിരിച്ചെത്തണം എന്ന് ധോണിക്കറിയാം: ആശിഷ് നെഹ്‌റ

വെള്ളി, 30 ഒക്‌ടോബര്‍ 2020 (16:02 IST)
അടുത്ത ഐപിഎൽ സീസണിൽ കൂടുതൽ യുവതാരങ്ങളുമായി ചെന്നൈ സൂപ്പർ കിങ്‌സ് എത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരെല്ലാം പ്രതീക്ഷിക്കുന്നത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് രൂപം മാറ്റേണ്ട കാര്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പേസ് താരമായ ആശിഷ് നെഹ്‌റ.
 
ഒരു സീസൺ മാത്രമാണ് മോശമായി പോയത്. എന്താണ് ചെന്നൈയുടെ പ്രാപ്‌തിയെന്ന് അവർ തെളിയിച്ചതാണ്. അടുത്ത സീസണിലും ഇതേ പ്രായം ചെന്ന ചെന്നൈയെ തന്നെ കാണാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ക്വാളിഫൈ ചെയ്യാൻ സാധിക്കാഞ്ഞത് ചെന്നൈയെ നിരാശരാക്കിയേക്കും. എന്നാൽ ധോണിയേയും ഇതേ ചെന്നൈയേയും വീണ്ടും കാണാനാവുമെന്നാണ് എന്റെ പ്രതീക്ഷ. ധോണി വളരെ കരുത്തനായ വ്യക്തിയാണ്.എങ്ങനെ തിരിച്ചെത്തണമെന്ന് അദ്ദേഹത്തിനറിയാം നെഹ്‌റ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍