സിംബാബ്‌വെക്കെതിരായ ഏകദിനപരമ്പര ബംഗ്ലാദേശ് തൂത്തുവാരി

വ്യാഴം, 12 നവം‌ബര്‍ 2015 (10:33 IST)
സിംബാബ്‌വെക്കെതിരായ ഏകദിനപരമ്പര ബംഗ്ലാദേശ് തൂത്തുവാരി. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച കടുവകള്‍ 3-0നാണ് പരമ്പര സ്വന്തമാക്കിയത്. മുസ്താഫിസുര്‍ റഹ്മാന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് മൂന്നാം ഏകദിനത്തില്‍ അവര്‍ക്ക് ജയം സമ്മാനിച്ചത്. ആദ്യ ബാറ്റ് ചെയ്ത ബംഗ്ളാദേശ് ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 43.3 ഓവറില്‍ 215ന് എല്ലാവരും പുറത്താകുകയായിരുന്നു.

ബംഗ്ലാദേശിനായി തമിം ഇഖ്ബാല്‍(73), ഇമ്രുള്‍ കയെസ്(73) എന്നിവരുടെ മികവിലാണു മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 52 റണ്‍സുമായി മഹമ്മദുള്ള മികച്ച പിന്തുണ നല്‍കി. മറുപടി ബറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെക്കായി സീന്‍ വില്ല്യംസ് (64) ചിഗുംബരെ(45), മാല്‍കോം വാലെര്‍(32) എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ജയം പിടിച്ചെടുക്കാനുള്ള പോരാട്ടം നടത്താന്‍ ആരും ഉണ്ടായിരുന്നില്ല.

വെബ്ദുനിയ വായിക്കുക