ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആധികാരികമായ വിജയമാണ് ഇന്ത്യന്‍ നിര സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നെഞ്ച് വിരിച്ച് നിന്നതോടെ ഓപ്പണിംഗ് വിക്കറ്റില്‍ മാത്രം ഇരുവരും ചേര്‍ന്ന് നേടിയത് 165 റണ്‍സ്. 51 പന്തില്‍ നിന്നും 11 ഫോറും 3 സിക്‌സുമടക്കം പുറത്താകാതെ 84 റണ്‍സ് ജയ്‌സ്വാള്‍ നേടിയപ്പോള്‍ 47 പന്തില്‍ നിന്നും 3 ഫോറും 5 സിക്‌സും ഉള്‍പ്പടെ 77 റണ്‍സാണ് ഗില്‍ നേടിയത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുക്കെട്ടാണിത്. 2018ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കക്കെതിരെ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മ ഓപ്പണിംഗ് സഖ്യം നേടിയ 165 റണ്‍സിനൊപ്പമാണ് യുവതാരങ്ങളെത്തിയത്. 2018ല്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ 43 പന്തില്‍ 118 റണ്‍സും കെ എല്‍ രാഹുല്‍ 49 പന്തില്‍ 89 റണ്‍സും നേടിയിരുന്നു.