പണി ഓസീസിൻ്റേ കയ്യിൽ നിന്നും മാത്രമല്ല, ശ്രീലങ്കയിൽ നിന്നും: ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷ ത്രിശങ്കുവിൽ

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (14:08 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളുമായി അഹമ്മദാബാദ് ടെസ്റ്റിനിറങ്ങിയ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ഓസ്ട്രേലിയ നൽകുന്നത്. ഓപ്പണർ ഉസ്മാൻ ഖവാജയുടെയും ഓൾറൗണ്ടർ കാമറൂൺ ഗ്രീനിൻ്റെയും സെഞ്ചുറി പ്രകടനത്തിൻ്റെ മികവിൽ 400 റൺസിന് മുകളിൽ ഓസീസ് സ്കോർ ചെയ്തു കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് നാലാം ടെസ്റ്റിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.
 
അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടാലും ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ അവസരമുണ്ട്. എന്നാൽ ഇതിനായി ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ശ്രീലങ്ക പരാജയപ്പെടുകയും വേണം. നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഓസീസ് മേൽക്കൈ നേടിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ശ്രീലങ്കയിൽ നിന്നും ഒരടി തലയ്ക്ക് ഏറ്റിരിക്കുകയാണ്.
 
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യ ഇന്നിൻസ്ഗിൽ ശ്രീലങ്ക ഉയർത്തിയ 355 റൺസ് പിന്തുടരുന്ന ന്യൂസിലൻഡ് ആദ്യ ദിനത്തിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ 162ന് 5 എന്ന നിലയിലാണ്. 400 റൺസുമായി ഡാരിൽ മിച്ചലും 9 റൺസുമായി എം ബ്രേസ്‌വലുമാണ് ക്രീസിൽ. അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുകയും ന്യൂസിലൻഡിനെതിരെ ശ്രീലങ്ക വിജയിക്കുകയും ചെയ്താൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലെന്ന ഇന്ത്യൻ സ്വപ്നങ്ങൾ ഇല്ലാതെയാകും. ഓസീസും ശ്രീലങ്കയും ചേർന്ന് നൽകുന്ന ഈ ഇരട്ടപ്രഹരത്തിൽ നിന്ന് ടീം ഇന്ത്യ കരകറുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം
 

അനുബന്ധ വാര്‍ത്തകള്‍

Next Article