ബംഗ്ലാദേശിനെതിരെ വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹ, ലക്ഷ്യം ധോണിയുടെ റെക്കോർഡ്

സഫർ ഹാഷ്മി
ബുധന്‍, 13 നവം‌ബര്‍ 2019 (13:12 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് നാളെ ഇൻഡോറിൽ തുടക്കം കുറിക്കുമ്പോൾ മുൻ ഇന്ത്യൻ നായകനായ മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡിൽ നോട്ടം വെച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. 
 
വ്യാഴാഴ്ച 9:30ന്  ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ, ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ഏറ്റവുമധികം പുറത്താക്കലുകൾ എന്ന റെക്കോർഡാണ് സാഹയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ധോണിയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡുള്ളത്. 15 പേരെയാണ് ധോണി കീപ്പറായി പുറത്താക്കിയിട്ടുള്ളത്. ഇതിൽ 12 ക്യാച്ചുകളും 3 സ്റ്റമ്പിങും ഉൾപ്പെടുന്നു. 
 
എന്നാൽ ബംഗ്ലാദേശിനെതിരെ 7 പേരെ മാത്രമാണ് സാഹ ഇതുവരെ പുറത്താക്കിയിട്ടുള്ളത് ഇതിൽ 5 ക്യാചുകളും രണ്ട് സ്റ്റമ്പിങും ഉൾപ്പെടുന്നു. പക്ഷേ പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയാക്കുവാനുണ്ട് എന്നത് സാഹയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. ധോണിയുടെ പേരിലുള്ള റെക്കോർഡ് പരമ്പരയിൽ സ്വന്തം പേരിൽ കുറിക്കണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ 9 പേരെ സാഹക്ക് പുറത്താക്കേണ്ടിവരും.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article