ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: സ്പിന്നര്‍മാരായി ജഡേജയും അശ്വിനും

Webdunia
ശനി, 5 ജൂണ്‍ 2021 (12:52 IST)
ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കരുതിവച്ചിരിക്കുന്ന വജ്രായുധങ്ങളാണ് ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും. സ്പിന്നര്‍മാരായി ഇരുവരും ടീമില്‍ ഉണ്ടാകാനാണ് സാധ്യത. പ്രതികൂല സാഹചര്യങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാനുള്ള ഇരുവരുടെയും കഴിവും ഇന്ത്യയ്ക്ക് ഗുണം ചെയ്യും. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ആയിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടാകുക. ആറ് ബാറ്റ്‌സ്മാന്‍മാരുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായിരിക്കും. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിങ്ങനെയായിരിക്കും ബാറ്റിങ് നിര. ശേഷം ജഡേജയും അശ്വിനും. മൂന്ന് പേസര്‍മാരായി ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ കളിക്കാനാണ് സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article