പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാവുമ്പോഴും ടെസ്റ്റിൽ വേണ്ടത്ര മികവ് പുലർത്താൻ ഇന്ത്യയുടെ ഹിറ്റ്മാന് കഴിഞ്ഞിട്ടില്ല. മധ്യനിര ബാറ്റ്സ്മാനായി ടെസ്റ്റിൽ തുടക്കം കുറിച്ച രോഹിത് സ്ഥിരത പുലർത്താനാവതെ പലപ്പോഴും ടെസ്റ്റ് ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് രോഹിത് ടെസ്റ്റിലും മികവ് പുലർത്താനാരഭിച്ചത്.
അതേസമയം ആകെ കളിച്ച 38 ടെസ്റ്റുകളില്‍ 18 എണ്ണമാണ് രോഹിത് നാട്ടില്‍ കളിച്ചത്. ഇവയില്‍ 79.52 ശരാശയില്‍ 1670 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. എന്നാൽ വിദേശത്ത് കളിച്ച 20 ടെസ്റ്റുകളില്‍ 27 എന്ന മോശം ശരാശരിയില്‍ 945 റണ്‍സ് മാത്രമേ രോഹിത് നേടിയിട്ടുള്ളൂ. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശത്തെയും സ്വദേശത്തെയും ബാറ്റിംഗ് ശരാശരിയിൽ ഏറ്റവും അന്തരം പുലർത്തുന്ന ബാറ്റ്സ്മാനെന്ന മോശം റെക്കോർഡും രോഹിത്തിനുണ്ട്. നാട്ടിൽ മാത്രം ബാറ്റ് പിടിക്കാനറിയുന്ന ബാറ്റ്സ്മാൻ എന്നതിൽ നിന്നും തനിക്ക് എത്രത്തോളം വളരാനായി എന്നതിന്റെ മാർക്കിടൽ കൂടി ആയിരിക്കും ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നടക്കുക.