വനിതാ ഐപിഎല്ലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമാകും ഉണ്ടാകുകയെന്ന് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആയിരിക്കണം.
വനിതാ ടി20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ 2023 മാർച്ചിലാകും വനിതാ ഐപിഎൽ നടക്കുക.സോണുകളായോ സിറ്റി അടിസ്ഥാനത്തിലാണോ ഫ്രാഞ്ചൈസികൾ അനുവദിക്കുക എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. ഇക്കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകും.
ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും 2 തവണ വീതം പരസ്പരം ഏറ്റുമുട്ടും. പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലും. 2, 3 സ്ഥാനക്കാർ എലിമിനേറ്ററിലും ഏറ്റുമുട്ടും.വിജയിക്കുന്ന ടീം ഫൈനലിലെത്തും.