സ്‌മിത്തും വാര്‍ണറുമില്ലാത്ത ടീം; ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ സാധ്യത പ്രവചിച്ച് ഗാംഗുലി രംഗത്ത്

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (12:57 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി.

ഓസീസിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസ്‌ട്രേലിയന്‍ ടീം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയുമില്ലാത്ത ഇന്ത്യന്‍ ടീം പോലെയാണെന്നും ഗാംഗുലി പറഞ്ഞു.

പരാജയങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയയില്‍ ആവരെ തോല്‍പ്പിക്കുക എന്നത് കഠിനമായ കാര്യമാണ്. ദുര്‍ബല ടീമായി ഓസ്‌ട്രേലിയ മാറി എന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഗംഗുലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നേരിട്ട വന്‍ തോല്‍‌വികള്‍ക്ക് മറുപടി നല്‍കാന്‍ ലഭിച്ച അവസരമാണ് ഓസ്‌ട്രേലിയന്‍ പര്യടനം. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയും 20 വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ ബോളര്‍മാര്‍ ഓസ്‌ട്രേലിയയിലും മികച്ച പ്രകടനം പുറത്തെടുക്കും. മികച്ച ബൗളിംഗ് നിരയാണ് നമ്മുക്കുള്ളതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന കോഹ്‌ലിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article