‘കശ്‌മീരിനെ പാകിസ്ഥാന് വേണ്ട, ഇന്ത്യക്കും നല്‍കരുത്’; വിവാദ പ്രസ്‌താവനയുമയി അഫ്രീദി

ബുധന്‍, 14 നവം‌ബര്‍ 2018 (16:17 IST)
കശ്‌മീരിനെ പാകിസ്ഥാന് ആവശ്യമില്ലെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്‌മീരിനെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അനുവദിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇന്ത്യക്ക് വിട്ടു കൊടുക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിനെ പാകിസ്ഥാന് ആവശ്യമില്ലെന്ന് പറയാന്‍ പല കാരണങ്ങളുണ്ട്. കൈവശമുള്ള നാല് പ്രവശ്യകള്‍ പോലും സംരക്ഷിക്കാന്‍ പാക് സര്‍ക്കാരിന് സാധിക്കുന്നില്ല. വിഘടന വാദികളുടെ പ്രവര്‍ത്തനം തടയാനും ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും സര്‍ക്കാരിന് കഴിയുന്നില്ലെന്നും അഫ്രീദി വ്യക്തമാക്കി.

രാജ്യത്തെ ഐക്യത്തോടെ നിലനിർത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കശ്‌മീരില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. അതിനാല്‍ തന്നെ പാകിസ്ഥാന് കശ്‌മീരിനെ ആവശ്യമില്ലെന്നും അഫ്രീദി പറഞ്ഞു.  

അഫ്രീദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മുമ്പും കശ്‌മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അദ്ദേഹം വിവാദങ്ങളില്‍ ചെന്നു ചാടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍