വൈറ്റ് ബോള്‍ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തില്‍; കോലി ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കും

ചൊവ്വ, 14 ഡിസം‌ബര്‍ 2021 (13:04 IST)
വിരാട് കോലിയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലേക്ക്. ട്വന്റി 20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്ന് കോലി ഉടന്‍ വിരമിക്കുമെന്നാണ് സൂചന. ഐപിഎല്ലിലെ അവസാന സീസണ്‍ ആയിരിക്കും കോലി ഇത്തവണ കളിക്കുക. അതിനു പിന്നാലെ ട്വന്റി 20 യില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കും. ഏകദിന നായകസ്ഥാനത്തു നിന്ന് നീക്കിയ ബിസിസിഐ നടപടിയില്‍ കോലിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 
 
ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് താന്‍ ഉണ്ടാകില്ലെന്ന് കോലി അറിയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പര താന്‍ ഒഴിവാക്കുന്നതെന്നാണ് കോലി ബിസിസിഐയോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ കോലി മാറിനില്‍ക്കുന്നത് നല്ല കാര്യമല്ലെന്നാണ് ബിസിസിഐ വിലയിരുത്തല്‍. പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ മാത്രമേ ഇതുകൊണ്ട് ഉപകാരമുള്ളൂ എന്നാണ് ബിസിസിഐ പറയുന്നത്. കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍