കോലി ഇടഞ്ഞു തന്നെ; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര കളിക്കില്ല

ചൊവ്വ, 14 ഡിസം‌ബര്‍ 2021 (09:41 IST)
ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പര കളിക്കാന്‍ വിരാട് കോലി ഇല്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടു. ബിസിസിഐ നിര്‍ബന്ധിച്ചാണ് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയതെന്നും കോലിക്ക് ഇതില്‍ അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കാന്‍ താനില്ലെന്ന് കോലി അറിയിച്ചത്. കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായാണ് സൂചന. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 19 മുതലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍