വിരാട് കോലി ക്രിക്കറ്റിനെ പോലെ സ്‌നേഹിക്കുന്ന ഒരാളെ ഈ ലോകത്ത് ഉണ്ടാകൂ. അത് തന്റെ ജീവിതപങ്കാളി അനുഷ്‌ക ശര്‍മയെ ആയിരിക്കും. തന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും ഒപ്പം നിന്ന അനുഷ്‌കയെ കോലി തന്നേക്കാള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരത്തിനിടെ വിരാട് കോലി അനുഷ്‌കയെ അന്വേഷിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാനത്തിലാണ് ഡ്രസിങ് റൂമിലെ ബാല്‍ക്കണിയില്‍ നിന്ന് തന്റെ പ്രിയപ്പെട്ടവള്‍ക്കായി കോലി കണ്ണോടിച്ചത്.
സെഞ്ചുറി നേടി പുറത്തായ കോലി ഡ്രസിങ് റൂമിലെത്തി ജേഴ്‌സിയും പാഡും അഴിച്ചുവെച്ച ശേഷം ആദ്യം വന്നത് അനുഷ്‌ക എവിടെയാണ് ഇരിക്കുന്നത് എന്ന് നോക്കാനാണ്. ബാല്‍ക്കണിയില്‍ നിന്ന് അനുഷ്‌ക ഇരിക്കുന്നിടത്തേക്ക് കോലി എത്തിനോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.