ഇന്ത്യന്‍ ക്രിക്കറ്റിന് ചൈനയുമായി കോടികളുടെ ഇടപാട്; വെളിപ്പെടുത്തലുമായി ബിസിസിഐ
പ്രമുഖ മൊബൈൽ കമ്പനിയായ ഓപ്പോ ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോണ്‍സർ. ബിസിസിഐയാണ് പുതിയ സ്പോണ്‍സറുടെ പേരുവിവരങ്ങൾ പുറത്തുവിട്ടത്. അഞ്ച് വർഷത്തേയ്ക്കാണ് കരാർ.
1079 കോടി രൂപയ്ക്കാണ് ഓപ്പോ കരാർ സ്വന്തമാക്കിയിരിക്കുന്നതെന്നാണു സൂചന. കരാർ സ്വന്തമാക്കിയതോടെ ഓപ്പോ ഇന്ത്യയുടെ ഓരോ മത്സരങ്ങൾക്ക് 4.61 കോടി രൂപയും ഐസിസി മത്സരങ്ങൾക്ക് 1.56 കോടി രൂപയും ബിസിസിഐക്കു നൽകേണ്ടിവരും.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര അവസാനിക്കുന്നതോടെ ഓപ്പോ ഇന്ത്യൻ ടീമിന്‍റെ ജേഴ്സിയിൽ കയറിപ്പറ്റും. സ്റ്റാർ ഇന്ത്യയാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്‍റെ സ്പോണ്‍സർ. ഡിസംബർ 2013 മുതലാണ് സ്റ്റാർ ടീം ഇന്ത്യയുടെ സ്പോണ്‍സർ ആയത്.