ദ്രാവിഡ് ഇങ്ങനെ പറയുമെന്ന് അശ്വിന്‍ കരുതിയില്ല; കോഹ്‌ലിക്ക് ഇനി ഉറങ്ങാന്‍ സാധിക്കില്ല

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (14:23 IST)
ഇന്ത്യന്‍ ടെസ്‌റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയേയും സ്‌പിന്നര്‍ ആര്‍ അശ്വിനെയും പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ഇന്ത്യൻ അണ്ടർ–19 ടീമിന്റെ കോച്ചുമായ രാഹുൽ ദ്രാവിഡ്. കോഹ്‌ലിയും അശ്വിനും ആധുനിക ക്രിക്കറ്റിലെ മഹാന്മാരാണെന്നാണ് ലോകക്രിക്കറ്റിലെ വൻമതിൽ എന്ന് വിശേഷണമുള്ള ദ്രാവിഡ് വ്യക്‌തമാക്കിയത്.

സ്‌ഥിരതയാർന്ന പ്രകടനമാണ് കോഹ്‌ലിയെ വ്യത്യസ്‌തനാക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹം മാഹാനായ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്‌തു. ചുരുങ്ങിയ സമയം കൊണ്ടാണ് അശ്വിന്‍ ലോക ക്രിക്കറ്റിലെ മികച്ച ബോളർമാരുടെ നിലയിലേക്ക് ഉയര്‍ന്നതെന്നും ദ്രാവിഡ് പറഞ്ഞു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവി എസ് ലക്ഷമണന്‍ എന്നിവര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്  പ്രതിഭാധനരായ കളിക്കാർക്ക് കുറവൊന്നുമുണ്ടായിട്ടില്ല. അശ്വിനും കോഹ്‌ലിക്കും സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തില്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരമായ ദ്രാവിഡിന്റെ പ്രശംസ കോഹ്‌ലിക്കും അശ്വിനും ആത്മവിശ്വാസം പകരും. ഇരുവരും  ഏറെ ബഹുമാനത്തോടെ കാണുന്ന ദ്രാവിഡില്‍ നിന്ന് ലഭിച്ച ഈ പ്രശംസ താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്ന് വ്യക്തമാണ്.
Next Article