സകല നേട്ടങ്ങളും സ്വന്തമാക്കി കോഹ്‌ലിയുടെ പടയോട്ടം; ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിസ്‌ഡന്റെ ലീഡിംഗ് ക്രിക്കറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തില്‍. ക്രിക്കറ്റ് മാസികയായ വിസ്‌ഡന്‍ ക്രിക്കറ്റേഴ്‌സ് ആല്‍മനാക്കിന്റെ 2016ലെ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദി വേള്‍ഡ് ബഹുമതിക്കാണ് അദ്ദേഹം അര്‍ഹനായത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്‌ലിയെ പുതിയ നേട്ടത്തിലെത്തിച്ചത്. മികച്ച ബാറ്റിംഗ് ശരാശരി തുടരുന്നതാണ് അദ്ദേഹത്തിനെ തുണച്ചത്. ടെസ്റ്റില്‍ 75 ഉം ഏകദിനത്തില്‍ 92ഉം ട്വന്റി-20യില്‍ 106 ഉം ആണ് കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിന്‍ഗാമിയായിരിക്കുകയാണ് കോഹ്‌ലിയെന്ന് ബഹുമതി പ്രഖ്യാപിച്ച വിസ്ഡന്‍ എഡിറ്റര്‍ ലോറന്‍സ് ബൂത്ത് പറഞ്ഞു. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള ബഹുമതി ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി സ്വന്തമാക്കി.