സര്‍വ്വം കോഹ്‌ലി മയം, ഒടുവില്‍ സച്ചിനും സമ്മതിച്ചു - ഇന്ത്യന്‍ ക്യാപ്‌റ്റനെക്കുറിച്ച് ഇതിഹാസ താരം പറഞ്ഞത് കേട്ടാല്‍ ഞെട്ടും!

ശനി, 11 ഫെബ്രുവരി 2017 (17:21 IST)
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ നാ‍യകന്‍ വിരാട് കോഹ്‌ലി കളിക്കുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. അദ്ദേഹത്തിന്റെ ഈ ഫോം എന്നും തുടരട്ടെയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയതോടെ കോഹ്‌ലിയെ സച്ചിനോട് താരതമ്യം ചെയ്‌ത് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

തുടർച്ചയായി നാല് പരമ്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും കോഹ്‌ലിക്ക് മുമ്പില്‍ തകരുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ സ്ഥിരതാര്‍ന്ന പ്രകടനത്തില്‍ വിശ്വസിക്കുന്നത് മൂലമാണ് അദ്ദേഹം ബോളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക