കോഹ്‌ലിക്ക് വാശിയാണ്; ഡിവില്ലിയേഴ്‌സ് നിരാശപ്പെടേണ്ടിവരും

Webdunia
തിങ്കള്‍, 23 ജനുവരി 2017 (14:36 IST)
റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുന്ന വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തില്‍. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരമായ എബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളിയാണ് ഇന്ത്യന്‍ നായകന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്.

നായകനായി അതിവേഗത്തിൽ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി ഇത്തവണ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ നേട്ടം മറികടന്നത്.

18 ഇന്നിംഗ്‌സുകളില്‍ നിന്ന് ഡിവില്ലിയേഴ്‌സ് 1000 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 17 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ 1000 റണ്‍സ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്‌മാന്‍ കൂടിയാണ് വിരാട്.

2019ലെ ലോകകപ്പ് ലക്ഷ്യമാക്കി തയാറെടുപ്പുകള്‍ നടത്തുന്ന ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡുകള്‍ കോഹ്‌ലി തകര്‍ക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്ന് മാറിനിന്ന് ഏകദിനത്തില്‍ മാത്രമാണ് അദ്ദേഹമിപ്പോള്‍ ശ്രദ്ധിക്കുന്നത്.

അതേസമയം വാശിയോടെ ക്രിക്കറ്റിനെ സമീപിക്കുന്ന കോഹ്‌ലിയുടെ ശൈലി മിക്ക റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും സംസാരമുണ്ട്.
Next Article