‘അനുഷ്‌കയെ മറന്നേക്കൂ, നിനക്ക് ഡാനിയേല ഉണ്ടല്ലോ’; ക്രിക്കറ്റ് ലോകത്ത് വീണ്ടും പ്രണയസല്ലാപം!

ബുധന്‍, 16 മാര്‍ച്ച് 2016 (00:40 IST)
നീണ്ട പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെ ഒഴിവാക്കി പോയ ബോളീവുഡ് സുന്ദരി അനുഷ്‌ക ശര്‍മയ്‌ക്കെതിരെ വീണ്ടും ആരാധകര്‍. അനുഷ്‌ക പോണെങ്കില്‍ പോട്ടെ എന്നാണ് ഇപ്പോള്‍ കോഹ്‌ലിയുടെ ആരാധകര്‍ പറയുന്നത്. ബോളീവുഡ് സുന്ദരിക്ക് പകരമായി ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം താരം ഡാനിയേലയുണ്ടല്ലോ എന്നാണ് ഇവര്‍ പറയുന്നത്.

2014ല്‍ ഡാനിയേല നടത്തിയ ട്വീറ്റുകളെ മുന്‍ നിര്‍ത്തിയാണ് കോഹ്‌ലി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. അനുഷ്‌ക പോകുകയാണെങ്കില്‍ പോകട്ടെ വിവാഹം കഴിക്കാമോ എന്ന് അഭ്യര്‍ത്ഥിച്ച ഡാനിയേലയുണ്ടല്ലോ എന്നാണ് ഇന്ത്യന്‍ നായകന്റെ ആരാധകര്‍ പറയുന്നത്.

അനുഷ്‌കയുമായി കോഹ്‌ലി പിരിഞ്ഞതോടെയാണ് ഡാനിയേലയുടെ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ ട്വീറ്റ് ഇത്രയ്ക്ക് വലിയ സംഭവമാണോ എന്ന ആകസാംക്ഷയില്‍ ഡാനിയേല വീണ്ടും ഒരു ട്വീറ്റ് ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ തന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നു എന്നായിരുന്നു ഡാനിയേലയുടെ ട്വീറ്റ്. അനുഷ്‌കയുമായി പിരിഞ്ഞ കോഹ്‌ലിയോട് ഒന്നു കൂടെ വിവാഹാഭ്യര്‍ത്ഥന നടത്തൂ എന്ന് ഡാനിയേലയോട് ചിലര്‍ കമന്റിലൂടെ ആവശ്യപ്പെടുന്നുമുണ്ട്.

വെബ്ദുനിയ വായിക്കുക