ധോണിക്കും ദാദയ്ക്കും സാധിക്കാത്തത്, വമ്പൻ റെക്കോർഡിനരികെ കോഹ്ലി!

ചിപ്പി പീലിപ്പോസ്
വ്യാഴം, 21 നവം‌ബര്‍ 2019 (14:18 IST)
ക്രിക്കറ്റിലെ റെക്കോർഡുകൾ തകർക്കുന്നതിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പ്രത്യേക കഴിവാണ്. സച്ചിൻ ടെണ്ടുൽക്കറുടെ അടക്കം നിരവധി റെക്കോർഡുകളാണ് കോഹ്ലി തകർത്തിരിക്കുന്നത്. ബംഗ്ലദേശിനെതിരായ പിങ്ക് ബോൾ‌ ടെസ്റ്റിന് ഒരുങ്ങുമ്പോൾ മറ്റൊരു റെക്കോർഡ് കൂടി വിരാട് കോലിയെ കാത്തിരിക്കുകയാണ്. 
 
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് തികയ്ക്കുന്ന താരമാകാൻ കോലിക്ക് ഇനി വേണ്ടത് വെറും 32 റൺസ് മാത്രമാണ്. ക്യാപ്റ്റനായി ടെസ്റ്റ് മത്സരങ്ങളിൽനിന്ന് കോലി ഇതുവരെ നേടിയത് 4968 റൺസ്. 52 മത്സരങ്ങളിൽ നിന്നായിട്ടാണ് കോഹ്ലി ഇത്രയും റൺസ് സ്വന്തമാക്കിയത്. അടുത്ത കളിയിൽ 32 റൺസിൽ കൂടുതലെടുക്കാൻ കഴിഞ്ഞാൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാകും കോഹ്ലി.
 
ഇതിനു മുൻപ് ക്യാപ്റ്റനായി അയ്യായിരത്തിനു മുകളിൽ സ്കോർ ചെയ്ത താരങ്ങൾ ഗ്രെയം സ്മിത്ത്, അലൻ ബോർഡർ, റിക്കി പോണ്ടിങ്, ക്ലൈവ് ലൊയ്ഡ്, സ്റ്റീഫൻ ഫ്ലെമിങ് എന്നിവരാണ്. 
 
ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ബംഗ്ലദേശിനെ ഇന്നിങ്സിനും 130 റൺസിനും തോൽപിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിൽ കോഹ്ലി പൂജ്യത്തിനു പുറത്താവുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ അന്ന് തന്നെ കോഹ്ലിക്ക് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article