ചരിത്രമെഴുതി രാജസ്ഥാന്‍; 35 റണ്‍സിന് ഓള്‍ ഔട്ട്

ചൊവ്വ, 11 നവം‌ബര്‍ 2014 (16:54 IST)
ഇന്ത്യന്‍ ആഭ്യന്തര ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോര്‍ പിറന്നു. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള മധ്യമേഖല മത്സരത്തില്‍ റയില്‍വേസിനെതിരെ രാജസ്ഥാന്‍ ക്രിക്കറ്റ് ടീം 15.3 ഓവറില്‍ 35 റണ്‍സ് നേടിയതാണ് പുതിയ റേക്കോഡായത്. അഞ്ചു പേരാണ് രാജസ്ഥാന്‍ നിരയില്‍ സംപൂജ്യരായി കൂടാരം കയറിയത്.

ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് നിര വരിവരിയായി കുടാരം കയറുകയായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ റയില്‍വേസ് ബൌളര്‍മാര്‍ക്ക് മുന്നില്‍ ചരിത്രം ശൃഷ്ടിക്കുകയായിരുന്നു അവര്‍. എട്ട് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൌളര്‍ അനുരീത് സിംഗും 7.3 ഓവറില്‍ 18 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയ മുന്‍ ഇന്ത്യന്‍താരം കൂടിയായ അമിത് മിശ്രയുമാണ് രാജസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റയില്‍വേസ് 5.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക