നിര്‍ണായക ക്യാച്ച് വിടുന്ന കാര്യത്തില്‍ പാക്കിസ്ഥാനെ വെല്ലാന്‍ ആരുമില്ല; ഇത്തവണ വാര്‍ണറിന് ജീവന്‍ കൊടുത്തത് ഉസാമ മിര്‍, നിരാശയോടെ ഷഹീന്‍

വെള്ളി, 20 ഒക്‌ടോബര്‍ 2023 (16:11 IST)
നിര്‍ണായക മത്സരങ്ങളില്‍ ഫീല്‍ഡിങ് പിഴവിന് വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. അങ്ങനെ നോക്കിയാല്‍ ഏകദിന, ട്വന്റി 20 ലോകകപ്പുകളിലെല്ലാം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട ടീമാണ് പാക്കിസ്ഥാന്‍. ഇത്തവണത്തെ ലോകകപ്പിലും അത് ആവര്‍ത്തിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ ക്യാച്ചാണ് പാക്കിസ്ഥാന്‍ താരം നഷ്ടമാക്കിയത്. 
 
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ പന്തില്‍ വാര്‍ണറിന്റെ ടോപ് എഡ്ജ് എടുത്ത് മിഡ് ഓണില്‍ പന്ത് ഉയര്‍ന്നു. പാക്കിസ്ഥാന്‍ താരം ഉസാമ മിറിന് അനായാസം കൈക്കലാക്കാന്‍ പറ്റുന്ന ക്യാച്ചായിരുന്നു അത്. എന്നാല്‍ കൈകള്‍ക്കിടയിലൂടെ പന്ത് ചോര്‍ന്നു. ഷഹീന്‍ ഷാ അഫ്രീദി നിരാശയോടെയാണ് ഇതെല്ലാം കണ്ടുനിന്നത്. ഒടുവില്‍ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയും നേടി.
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 31 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 214 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍