പാൻഡോറ രേഖകളിൽ കുടുങ്ങി രണ്ട് ഐപിഎൽ ടീമുകൾ, പണമെത്തിയത് വിദേശത്ത് നിന്ന്

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:19 IST)
അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് (ഐ.സി.ഐ.ജെ) പുറത്തുവിട്ട പാന്‍ഡൊറ രേഖഖളില്‍ ഐപിഎ‌ല്ലിലേക്ക് വിദേശത്ത് നിന്നും പണമൊഴുകിയതായി രേഖകൾ. 
 
ഐപിഎല്ലിലെ രണ്ട് ടീമുകൾക്കാണ് പാൻഡോറോ രേഖകൾ പ്രകാരം വിദേശത്ത് നിന്ന് പണമെത്തിയത്.രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്‌ത കമ്പനികളിൽ നിന്നാണ് ഇവർക്ക് പണമെത്തിയിരിക്കുന്നത്.ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യന്‍ വംശജരാണ് ടീം ഉടമകളെന്ന് പാണ്ടോറ രേഖകള്‍ സൂചിപ്പിക്കുന്നു. 
 
നേരത്തെ വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയും ഭാര്യാപിതാവ് ആനന്ദ് മേത്തയുടെയും പേരുകൾ പാൻഡോറാ പേപ്പേഴ്‌സ് പുറത്തുവിട്ടിരുന്നു.ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍