ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനടക്കം നിരവധി പേർ പട്ടികയിലുണ്ട്. 300 ഇന്ത്യക്കാര്‍ പട്ടികയിലെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അതിൽ 60ഓളം പേരുകൾ രാജ്യത്തെ പ്രമുഖ വ്യക്തികളോ കമ്പനികളോ ആണ്. സച്ചിനെ കൂടാതെ അനിൽ അംബാനിയും പട്ടികയിലുണ്ട്.
അതേസമയം രേഖകൾ പുറത്തുവന്നതിന് പിന്നാലെ സച്ചിന്‍ വിദേശത്തെ നിക്ഷേപം പിന്‍വലിക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടെ പേരുകളും സച്ചിന് പുറമെ പട്ടികയിലുണ്ട്.