ബിജെപിയിൽ ചേരാത്തതിനാൽ ഗാംഗുലിയെ ബിസിസിഐയിൽ നിന്നും പുറത്താക്കി, രാഷ്ട്രീയ പകപോക്കലിൻ്റെ ഇരയെന്ന് തൃണമൂൽ

ബുധന്‍, 12 ഒക്‌ടോബര്‍ 2022 (13:21 IST)
സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് ഗാംഗുലിയെന്ന് തൃണമൂൽ നേതാവ് ശന്തനു സെൻ ആരോപിച്ചു. ബിജെപിയിൽ ചേരാൻ ഗാംഗുലിയ്ക്ക് മേലെ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഇതിന് വഴങ്ങാത്തതാണ് ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കാൻ കാരണമെന്നും ശന്തനു പറയുന്നു.
 
അതേസമയം ബിസിസിഐ നേതൃസ്ഥാനത്ത് മോശം പ്രകടനമാണ് ഗാംഗുലി നടത്തിയതെന്ന വിലയിരുത്തലിനെയും തൃണമൂൽ തള്ളിക്കളഞ്ഞു. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോഴാണ് ഗാംഗുലിയെ ഒഴിവാക്കിയിരിക്കുന്നതെന്ന് ശന്തനു സെൻ ആരോപിച്ചു. ഈ മാസം 18നാണ് ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍