നീല കണ്ണുള്ള,മേക്കപ്പും ലെതർ ജാക്കറ്റും ധരിച്ച രാവണൻ ഏത് രാമായണത്തിലാണ്? ആദിപുരുഷിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ്

ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (14:54 IST)
രാമായണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദിപുരുഷ് എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിത്. ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങൾ വലിയരീതിയിലാണ് പരിഹാസം ഏറ്റുവാങ്ങുന്നത്. നീല കണ്ണുള്ള ലെതർ ജാക്കർ ധരിച്ചെത്തുന്ന രാവണനും ടെമ്പിൾ റൺ ഗെയിമിനെ ഓർമിപ്പിക്കുന്ന രംഗങ്ങളുമെല്ലാം ചിത്രത്തിൻ്റെ ടീസറിലുണ്ടായിരുന്നു. ഇപ്പോഴിതാ ആദിപുരുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്.
 
രാമായണത്തെയും രാവണനെയും തെറ്റായ രീതിയിലാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മാളവിക ആരോപിക്കുന്നത്. വാൽമീകി, കമ്പ,തുളസീദാസൻ എന്നിവരുടേതടക്കം അനവധി രാമയണമുള്ളപ്പോൾ സംവിധായകൻ ഒരു ഗവേഷണവും നടത്താതിൽ എനിക്ക് ഖേദമുണ്ട്. സ്വന്തം സിനിമകളിലെങ്കിലും എങ്ങനെയാണ് രാവണനെ കാണിക്കുന്നത് എന്ന് നോക്കാമായിരുന്നു. മാളവിക പറഞ്ഞു.
 
ഇന്ത്യക്കാരനല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിൽ രാവണൻ. ല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത് ചെയ്യാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസ്സാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തിൽ എനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. 
 

Ravana,a Shiva-Bhakta Brahmin from Lanka had mastered the 64 arts!Jaya(Vijay) who was guarding Vaikunta descended as Ravana owing to a curse!
This may be a Turkish tyrant but is not Ravana!
Bollywood,Stop misrepresenting our Ramayana/History!Ever heard of the legend NTRamaRao? pic.twitter.com/tGaRrsSQJW

— Malavika Avinash (@MalavikaBJP) October 3, 2022
ലങ്കയില്‍ നിന്നുള്ള ശിവഭക്ത ബ്രാഹ്മണനായ രാവണന്‍ 64 കലകളില്‍ പ്രാവീണ്യം നേടിയിരുന്നു. വൈകുണ്ഠം കാവല്‍ നിന്ന ജയ, ശാപത്താല്‍ രാവണനായി അവതരിച്ചു. ഇത് ഒരു തുര്‍ക്കി സ്വേച്ഛാധിപതിയായിരിക്കാം, പക്ഷേ രാവണനല്ല. ബോളിവുഡ് നമ്മുടെ തെറ്റായി ചിത്രീകരിക്കുന്നത് നിർത്തു. ഇതിഹാസമായ എൻ ടി രാമറാവുവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാണ് മാളവികയുടെ ട്വീറ്റ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍