ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം മറ്റൊരു കളിക്കാരനെ പ്രഖ്യാപിക്കാത്തതിൽ കടുത്ത വിമർശനമാണ് ബിസിസിഐയ്ക്കെതിരെ ഉയരുന്നത്. ശ്രേയസിന് പകരം ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജു ടീമിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശ്രേയസിന് പകരക്കാരൻ തന്നെ ആവശ്യമില്ല എന്ന നിലപാടാണ് ടീം സ്വീകരിച്ചത്.
എന്നാൽ സഞ്ജു സാംസണെ എടുക്കാതിരുന്നത് സഞ്ജു ശ്രീലങ്കക്കെതിരായ മത്സരത്തിലേറ്റ പരിക്കിൽ നിന്നും മോചിതനായി വരുന്നതെയുള്ളു എന്നത് കണക്കിലെടുത്താണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥരിൽ ചിലർ പറയുന്നത്.പരിക്കിൽ നിന്നും മോചിതനായി സഞ്ജു ഇപ്പോഴും എൻസിഎയിലാണ്. ആദ്യ ഏകദിനത്തിൽ അദ്ദേഹം ലഭ്യമല്ല. രണ്ടാം ഏകദിനത്തിൽ ഫിറ്റാകാൻ സാധ്യത കുറവാണ്. ഉദ്യോഗസ്തൻ ഇൻസൈഡ് സ്പോർട്സിനോട് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ പരിക്കിൽ നിന്നും പൂർണമുക്തി നേടാത്ത ജസ്പ്രീത് ബുമ്രയെയും ദീപക് ചാഹറിനെയും തിരികെ വിളിച്ച് താരങ്ങളുടെ പരിക്ക് കൂടുതൽ വഷളായിരുന്നു. ശ്രേയസ് അയ്യരും ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് പരിക്കിൽ നിന്നും മോചിതനായി തിരികെയെത്തിയത്. എന്നാൽ നാലാം ടെസ്റ്റ് മത്സരത്തിനിടെ താരം വീണ്ടും പരിക്കിൻ്റെ പിടിയിലായി.