ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിൽ

ബുധന്‍, 8 ഫെബ്രുവരി 2023 (21:33 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ്റെ ഫൈനൽ ജൂണിൽ നടക്കും. ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവരിൽ വെച്ചാകും മത്സരം നടക്കുക. ജൂൺ 12 റിസർവ് ഡേ ആയിരിക്കും. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലൻഡ് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായിരുന്നു.
 
നിലവിൽ ടൂർണമെൻ്റിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ വിജയിക്കാനായാൽ മാത്രമെ പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിക്കു. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 75.56 ശതമാനം പോയിൻ്റുണ്ട്. ഒരു മത്സരം കുറവ് കളിച്ച ഇന്ത്യയ്ക്ക് 58.93 ശതമാനം പോയിൻ്റാണുള്ളത്.
 
53.33 ശതമാനം പോയിൻ്റുള്ള ശ്രീലങ്ക മൂന്നാമതും 48.72 പോയിൻ്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുമാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍