യുവരാജിന് പകരം റെയ്‌നയെ ഇറക്കാനുണ്ടായ കാരണത്തെക്കുറിച്ച് ധോണി പറയുന്നു
വ്യാഴം, 28 ജനുവരി 2016 (16:15 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗിനെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ എന്തുകൊണ്ട് ബാറ്റിംഗിന് ഇറക്കിയില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്.
ശിഖര്‍ ധാവാന്‍ പുറത്തായ ശേഷം യുവരാജ് ക്രീസിലെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ധവാന്‍ പുറത്തായതോടെ സുരേഷ് റെയ്‌നയെ ഇറക്കണോ യുവരാജിനെ ഇറക്കണോ എന്ന കാര്യം ആശയക്കുഴപ്പം സൃഷ്‌ടിച്ചു. അതിവേഗം സ്വീകരിക്കേണ്ട തീരുമാനമായതിനാല്‍ ഒടുവില്‍ റെയ്‌നയെ തന്നെ നാലാമതായി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ധോണി പറഞ്ഞു.
യുവരാജിനെ ഇറക്കേണ്ട എന്ന് തീരുമാനിക്കാന്‍ കാരണം പലതാണ്. ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ യുവിക്ക് സമ്മര്‍ദ്ദം ഉണ്ടാകാം. അരങ്ങേറ്റ മത്സരം കളിച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതേസാഹചര്യത്തിലായിരുന്നു യുവരാജും. ഇതേ തുടര്‍ന്ന് അടുത്ത് വരെ ടീം ഇന്ത്യയുടെ ജെഴ്‌സി അണിഞ്ഞിട്ടുള്ള റെയ്‌നയെ നാലാമതായി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ധോണി പറഞ്ഞു.