ഗിൽക്രിസ്റ്റ് ടീം ഇന്ത്യയുടെ പരിശീലകന് ആയാലോ ?; ഗില്ലി മനസ് തുറക്കുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ താല്‍പ്പര്യമില്ലെന്ന് മുന്‍ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റ്. മുഴുവൻ സമയം കോച്ചായിരിക്കാൻ കഴിയില്ല. എന്നാൽ, ഏതെങ്കിലും ഐപിഎൽ ടീമിനെ പരിശീലിപ്പിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചശേഷം മാത്രമെ അതുണ്ടാകുകയുള്ളുവെന്ന് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. വിഷയത്തിലെ തീരുമാനത്തിന് അതിന്റേതായ സമയം വേണം. ഒരു ടീമിന്റെ പരിശീലകനാകുക എന്നത് ഒരു അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.