ട്വന്റി-20 ലോകകപ്പിന് ഒരു വര്‍ഷം ബാക്കി; ക്യാപ്‌റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - ഞെട്ടലോടെ മറ്റു ടീമുകള്‍

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (20:11 IST)
അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിലും ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിനെ നയിക്കും. ആഷസ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയതിന്റെ തിരിച്ചടിയില്‍ മോര്‍ഗന് നായക സ്ഥാനം നഷ്‌ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. ജോ റൂട്ടിനാണ് എല്ലാവരും പ്രതീക്ഷ നല്‍കിയിരുന്നത്.

എന്നാല്‍, ആരാധകരെ ഞെട്ടിച്ച് ടീം മാനേജിംഗ് ഡയറക്‌ടര്‍ ആഷ്‌ലി ഗില്‍സ് മോഗന് വീണ്ടും അവസരം നല്‍കുകയായിരുന്നു. ട്വന്റി-20 ലോകകപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണ് മാനേജ്‌മെന്റ് ക്യാപ്‌റ്റബ്നെ നിര്‍ദേശിച്ചത്.

അതേസമയം, ടെസ്‌റ്റില്‍ റൂട്ട് നായകനായി തുടരുമോ എന്ന ചോദ്യത്തിന് ഗില്‍‌സ് ഉത്തരം നല്‍കി. ഓസ്‌ട്രേലിയില്‍ ആഷസ് ജയിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. പുതിയ പരിശീലകനുമായി ചേര്‍ന്ന് റൂട്ട് അക്കാര്യം പഠിക്കും. ടെസ്‌റ്റിലും ഏകദിനത്തിലും ബാലന്‍‌സ് നിലനിര്‍ത്തുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article