‘ഇംഗ്ലണ്ട് ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നോ?, നടന്നതിലെല്ലാം ശരികേടുണ്ട്’; ഓയിന്‍ മോര്‍ഗന്‍

തിങ്കള്‍, 22 ജൂലൈ 2019 (13:37 IST)
ബൗണ്ടറികളുടെ എണ്ണം കണക്കാക്കിയുള്ള ലോകകപ്പിലെ വിധിനിര്‍ണയത്തിലെ അതൃപ്‌തി തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍.

എന്റെ ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നു എന്ന് എനിക്ക് പറയാന്‍ കഴിയില്ല. ന്യൂസിലന്‍ഡുമായി യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. മത്സരത്തില്‍ വിധി മാറ്റിയ ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

തോല്‍ക്കാന്‍ ഇരു ടീമുകള്‍ക്കും ആകുമായിരുന്നില്ല. എന്നാല്‍ ഇതു പോലൊരു ഫലം നീതീപൂര്‍വകമാണെന്ന് പറയാനാവില്ല. ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും വ്യത്യാസങ്ങളൊന്നുമില്ലാതെ ഒരു പോലെ കളിച്ചു. എന്നാല്‍, ജയിച്ചതും തോറ്റതും എവിടെയാണെന്ന് പറയാന്‍ കഴിയില്ല.

ഫൈനല്‍ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനുമായി ഞാന്‍ സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ആ സമയത്ത് എല്ലാം ശരിയാണെന്നു എനിക്ക് തോന്നിയെങ്കിലും ഓവർത്രോ റൺ വിവാദം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഓവർത്രോ വിവാദത്തിലും മത്സര ഫലത്തിലും ശരികേടുണ്ടെന്ന് ഇപ്പോള്‍ എനിക്ക് തോന്നുണ്ട് എന്നും മോര്‍ഗന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍