അവൻ മടങ്ങിവരുന്നു, ആവേശത്തേരിൽ ഇന്ത്യൻ ടീം !

തിങ്കള്‍, 22 ജൂലൈ 2019 (11:10 IST)
ലോകകപ്പിന്റെ ആവേശ പോരാട്ടത്തിന്റെ തുടക്കത്തിൽ തന്നെ പരിക്ക് പറ്റി പുറത്ത് പോകേണ്ടി വന്ന താരമാണ് ശിഖർ ധവാൻ. ധവാന്റെ പരിക്ക് പൂർണമായും ഭേദമായതായി റിപ്പോർട്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതോടെ ധവാന്റെ മാസ് റീ എൻ‌ട്രിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 
ഏകദിന, ടി20, ടെസ്റ്റ് പരമ്പരയ്ക്കായുള്ള മൂന്ന് ടീമുകളെയാണ് പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിൽ ധവാൻ കളിക്കില്ല. ഏകദിന ടീമിലും ടി20 ടീമിലും ധവാൻ ഇടം പിടിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നിനു ടി20യോടെയാണു പരമ്പരയ്ക്കു തുടക്കമാകുക.
 
ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാനിന് കൈവിരലിന് പരിക്കേറ്റത്. എല്ലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്നു ആഴ്ച്ചത്തെ വിശ്രമമാണ് ധവാന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതിനാല്‍ ബാക്കിയുള്ള ലോക കപ്പ് മത്സരങ്ങള്‍ ധവാന്‍ നഷ്ടപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍