ടീമില്‍ ഭിന്നതയും അടിപിടിയുണ്ടായിരുന്നോ ?; സംശയങ്ങള്‍ അവസാനിക്കുന്നില്ല- മോശം പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ പ്രത്യേക സമിതി രൂപികരിച്ചു
വ്യാഴം, 24 മാര്‍ച്ച് 2016 (14:46 IST)
ട്വന്റി-20 ലോകകപ്പില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന പാക് ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക സമിതിയെ നിയോഗിച്ചു. താരങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും കളിക്കാര്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്നുമുള്ള വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തിലാണ് പിസിബി ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കാരണമായത്.
അതേസമയം, ഓസ്‌ട്രേലിയക്കെതിരായ അടുത്തമത്സരം ചിലപ്പോള്‍ തന്റെ കരിയറിലെ അവസാന മത്സരമാകുമെന്ന് പാകിസ്ഥാന്‍ ട്വന്റി- 20 നായകന്‍ ഷാഹിദ് അഫ്രീദി വ്യക്തമാക്കി. ന്യൂസിലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങിയശേഷം നടന്ന പത്രസമ്മേളനത്തിലാണ് പാക് നായകന്‍ ഈ കാര്യം പറഞ്ഞത്. ഇന്ത്യന്‍ ആരാധകരെ പുകഴ്‌ത്തി പുലിവാലു പിടിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെയും കിവികള്‍ക്കെതിരെയും പരാജയം രുചിച്ചതാണ് അദ്ദേഹത്തിന് വിനയായത്.