T20 World Cup 2024, India vs Pakistan: ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം എപ്പോള്‍?

രേണുക വേണു
വ്യാഴം, 6 ജൂണ്‍ 2024 (18:24 IST)
T20 World Cup 2024, India vs Pakistan: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ജൂണ്‍ ഒന്‍പത് ഞായറാഴ്ച. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ന്യൂയോര്‍ക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
യുഎസ്എ, അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ് ഇന്ത്യക്കും പാക്കിസ്ഥാനും ഒപ്പം ഗ്രൂപ്പ് എയില്‍ ഉള്ളത്. ട്വന്റി 20 ലോകകപ്പില്‍ എട്ട് തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. 2021 ലെ ലോകകപ്പിലാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ജയം നേടിയിരിക്കുന്നത്. 
 
ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article