സെമിയിൽ ഇന്ത്യക്കെതിരെ 47 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 22 സ്ഥാനങ്ങൾ കയറി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് സ്പിന്നറായ ആദിൽ റഷീദ് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥനാത്തെത്തി. ശ്രീലങ്കയുടെ വാരിന്ദു ഹസരങ്കയാണ് ഒന്നാമത്. ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിൻ്റെ സാം കറൻ അഞ്ചാം സ്ഥാനത്താണ്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാ നായകൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാൻ്റെ മുഹമ്മദ് നബി, ഇന്ത്യയുടെ ഹാർദ്ദിക് പാണ്ഡ്യ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. സിംബാബ്‌വെയുടെ സിക്കന്ദർ റാസയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.