ആർസിബി ഫാൻസിന് ഇനി ആശ്വസിക്കാം, ബിഗ് ബാഷ് ലീഗിൽ വെറും 15 റൺസിന് ഓൾ ഔട്ടായി സിഡ്നി തണ്ടേഴ്സ്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (17:39 IST)
ഐപിഎല്ലിൽ ഓരോ തവണയും മറ്റ് ടീമുകളുടെ വിക്കറ്റുകൾ തുടക്കത്തിലെ വീണുതുടങ്ങുമ്പോൾ ഓരോ ആർസിബി ആരാധകരും സ്കോർ ബോർഡിൽ നോക്കിയീരിക്കുന്നത് സ്ഥിരം കാഴ്ചയാണ്.  ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ടീം സ്കോറെന്ന തങ്ങളുടെ ദയനീയമായ റെക്കോർഡ് മറ്റാരെങ്കിലും തിരുത്തുമോ എന്ന കൗതുകമാണ് ഇതിന് കാരണം. 2017ൽ കുറിക്കപ്പെട്ട ആർസിബിയുടെ ടീം ടോട്ടലാണ്(49) ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്കോർ.
 
എന്നാൽ ആർസിബി ആരാധകർക്ക് ആശ്വസിക്കാനുള്ള വാർത്തയാണ് ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിൽ നിന്നും വരുന്നത്. അഡലെയ്ഡ് സ്ട്രൈക്കേഴ്സും സിഡ്നി തണ്ടേഴ്സുമായി നടന്ന മത്സരത്തിൽ വെറും 15 റൺസിനാണ് സിഡ്നി തണ്ടേഴ്സ് പുറത്തായിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അഡലെയ്ഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് നേടിയത്. ക്രിസ് ലിൻ 36, കോളിൻ ഡെ ഗ്രാൻഡ്ഹോം 33 എന്നിവരാണ് തിളങ്ങിയത്.
 
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ അലക്സ് ഹെയിൽസ്, റിലീ റൂസ്സോ,ഡാനിയേൽ സാംസ് എന്നിവരെല്ലാം അണിനിരന്ന സിഡ്നി തണ്ടേഴ്സ് 5.5 ഓവറിൽ വെറും 15 റൺസിന് പുറത്തായി.അലക്സ് ഹെയിൽസ് അടക്കം അഞ്ച് താരങ്ങൾ പൂജ്യത്തിന് പുറത്തായ മത്സരത്തിൽ 4 റൺസെടുത്ത പത്താമനായി ഇറങ്ങിയ ബ്രെൻഡൻ ഡൊഗെറ്റാണ് ടോപ് സ്കോറർ.അഡലെയ്ഡിനായി ഹെൻറി തോൺടൺ 3 റൺസിന് അഞ്ചും വെസ് അഗർ 6 റൺസിന് 4ഉം വിക്കറ്റെടുത്തു. മാറ്റ് ഷോർട്ടിനാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article