ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ തകര്‍ന്ന ഹൃദയത്തിന്റെ ഇമോജി പങ്കുവെച്ച് സൂര്യകുമാര്‍ യാദവ്. രോഹിത് ശര്‍മയ്ക്ക് ശേഷം സൂര്യകുമാര്‍ യാദവ് മുംബൈ നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് മുംബൈ ട്രേഡിങ്ങിലൂടെ ഹാര്‍ദിക്കിനെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ചതും നായകസ്ഥാനം നല്‍കിയതും.
ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ മറ്റൊരു താരമായ ജസ്പ്രീത് ബുംറയും സമാനരീതിയില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. 'നിശബ്ദതാണ് ഏറ്റവും വലിയ ഉത്തരം' ' ചില സമയത്ത് അത്യാഗ്രഹി ആയിരിക്കുന്നതാണ് നല്ലത്, വിശ്വസ്തനായിരിക്കുന്നതല്ല' എന്നിവയായിരുന്നു അന്ന് ബുംറയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍.