Happy Birthday Suryakumar Yadav: വൈകി വന്ന വസന്തം; ഇന്ത്യയുടെ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:13 IST)
Happy Birthday Suryakumar Yadav: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഇന്ന് ജന്മദിനം. 1990 സെപ്റ്റംബര്‍ 14 നാണ് സൂര്യയുടെ ജനനം. താരത്തിന് ഇപ്പോള്‍ 32 വയസ്സാണ് പ്രായം. ഏറെ വൈകി ഇന്ത്യന്‍ ടീമിലേക്ക് എത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. മുംബൈ സ്വദേശിയായ സൂര്യയെ ഇന്ത്യയുടെ 360 ബാറ്റര്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ സൂര്യകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. 
 
ട്വന്റി 20 യില്‍ 26 ഇന്നിങ്‌സുകളില്‍ നിന്നായി 811 റണ്‍സ് നേടിയിട്ടുണ്ട്. 173.29 ആണ് സ്‌ട്രൈക്ക് റേറ്റ്. 117 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇന്ത്യക്കായി 13 ഏകദിന മത്സരങ്ങളും സൂര്യകുമാര്‍ കളിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article