ബാല്‍ക്കണിയില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം കേക്ക് നല്‍കി സൂര്യകുമാര്‍ യാദവ്; എതിര്‍വശത്തെ ബാല്‍ക്കണിയില്‍ ബുംറയും ഭാര്യയും

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:45 IST)
31-ാം ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ സൂര്യകുമാര്‍ യാദവ്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി യുഎഇയില്‍ ക്വാറന്റൈനിലാണ് സൂര്യകുമാര്‍ യാദവ്. ഭാര്യ ദേവിഷ ഷെട്ടിയും സൂര്യകുമാറിനൊപ്പം ഉണ്ടായിരുന്നു. ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് സൂര്യകുമാര്‍ യാദവും ഭാര്യയും കേക്ക് മുറിക്കുകയും എതിര്‍വശത്തെ ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയിലുള്ള സഹതാരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേഷിനുമൊപ്പം ആ സന്തോഷം പങ്കിടുകയും ചെയ്തു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍