T20 worldcup: 2 ഗ്രൂപ്പുകളിലായി 8 ടീമുകൾ, തീപ്പാറുന്ന സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കം

അഭിറാം മനോഹർ
ബുധന്‍, 19 ജൂണ്‍ 2024 (14:04 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ കരുത്തരായ പാകിസ്ഥാനും ന്യൂസിലന്‍ഡും ശ്രീലങ്കയുമെല്ലാം ആദ്യമെ പുറത്തായിരുന്നു. കരുത്തരായ പാകിസ്ഥാനെ അട്ടിമറിച്ചെത്തിയ അമേരിക്കയാണ് ഇത്തവണത്തെ കറുത്ത കുതിരകള്‍. 2 ഗ്രൂപ്പൂകളിലായി 8 ടീമുകളാണ് സൂപ്പര്‍ എട്ടില്‍ മത്സരിക്കുന്നത്.
 
 ദക്ഷിണാഫ്രിക്ക,അമേരിക്ക,വെസ്റ്റിന്‍ഡീസ്,ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പും ഇന്ത്യ,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്,ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന മറ്റൊരു ഗ്രൂപ്പുമാണ് സൂപ്പര്‍ എട്ടിലുള്ളത്. ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന 2 ടീമുകളാകും സെമിയിലെത്തുക. അരങ്ങേറ്റ ലോകകപ്പില്‍ തന്നെ അട്ടിമറികള്‍ കൊണ്ട് അമ്പരപ്പിച്ച അമേരിക്കയും കരുത്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ടിന് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article