സുനില്‍ നരെയ്‌ന് വീണ്ടും ബോളിംഗ് വിലക്ക്

തിങ്കള്‍, 30 നവം‌ബര്‍ 2015 (10:01 IST)
വെസ്‌റ്റ് ഇന്‍ഡീസ് ഓഫ്‌സ്‌പിന്നര്‍ സുനില്‍ നരെയ്‌ന് വിലക്ക്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൌണ്‍സിലാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്ല്യത്തില്‍ വന്നതോടെ വിന്‍ഡീസ് ടീമിലേക്കുള്ള തിരിച്ചുവരവ് നടത്തിയ താരത്തിന് ഇനിയും കടമ്പകള്‍ കടക്കേണ്ടി വരാ‍ന്‍ കാത്തിരിക്കേണ്ടി വരും.

ശ്രീലങ്കയ്‌ക്കെതിരായ പല്ലക്കെലയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ രീതിയില്‍ കൈമടക്കി പന്തെറിഞ്ഞതിനെ തുടര്‍ന്ന് അമ്പയര്‍‌മാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് നരെയ്‌ന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെയും ബോളിംഗ് വിലക്കുകള്‍ നേരിടേണ്ടിവന്ന താരമാണ് ഇദ്ദേഹം.

വെബ്ദുനിയ വായിക്കുക