ബിസിസിഐ കരാർ രക്ഷിക്കാനല്ലെ, അല്ലേൽ ഇവനൊക്കെ വന്ന് കളിക്കുമോ? രോഹിത്തിനെതിരെ ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 28 ജനുവരി 2025 (15:03 IST)
സുനിൽ ഗവാസ്കറുടെ വിമർശനങ്ങൾക്കെതിരെ ഇന്ത്യൻ നായകൻ രോഹിത് ശർമ ബിസിസിഐയ്ക്ക് പരാതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വീണ്ടും രോഹിത്തിനെതിരെ സ്വരം കടുപ്പിച്ച് ഗവാസ്കർ. രോഹിത് ശർമ രഞ്ജി ട്രോഫിയിൽ വന്ന് കളിച്ചത് തന്നെ ബിസിസിഐ വാർഷിക കരാറിൽ നിന്നും പുറത്തുപോകാതിരിക്കാൻ മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്ന് സ്പോർട്സ് സ്റ്റാറിലെഴുതിയ കോളത്തിൽ താരം പറഞ്ഞു.
 
ജമ്മുകശ്മീരിനെതിരെ രോഹിത്തും ശ്രേയസും കളിച്ചെങ്കിലും ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോൾ ഇവർ പൂർണമനസോടെയണോ കളിക്കുന്നത് അതോ ബിസിസിഐ കരാറിൽ നിന്നും പുറത്താകാതിരിക്കാനോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. കാരണം പന്തിന് നല്ല മൂവ്മെൻ്റുള്ള പിച്ചിൽ നിലയുറപ്പിച്ച് കളീക്കാതെ അടിച്ച് കളിക്കാൻ നോക്കി വിക്കറ്റ് കളയുകയാണ് ഇരുവരും ചെയ്തത്. രോഹിത് ഫോമിലല്ലെന്ന് ബാറ്റിംഗ് കണ്ടാൽ തന്നെ മനസിലാകും.
 
 ടീമിന് വേണ്ടി സാഹചര്യമനുസരിച്ച് കളിക്കാതെ തകർത്തടിക്കുന്നത് ശരിയായ സമീപനമാണെന്ന് ഞാൻ കരുതുന്നില്ല. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലും പലരും അമിതാവേശം കാണിച്ച് പുറത്തെടുത്തതാണ് തോൽവിക്ക് കാരണമായത്. അന്നവർ പിടിച്ച് നിന്ന് 50 റൺസെങ്കിലും അധികം കൂട്ടിച്ചേർക്കാനായെങ്കിൽ മത്സരഫലം മറ്റൊന്നായിരുന്നു. കഴിഞ്ഞവർഷം രഞ്ജിയിൽ കളിക്കാൻ തയ്യാറാകാതിരുന്നതിൻ്റെ പേരിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും വാർഷിക കരാർ നഷ്ടമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍