അവനെ അധികം ന്യായീകരിക്കേണ്ട, അതൊരു മോശം ഷോട്ട് തന്നെയായിരുന്നു; കോലിയുടെ വിക്കറ്റില്‍ രൂക്ഷ പ്രതികരണവുമായി ഗവാസ്‌കര്‍

Webdunia
തിങ്കള്‍, 12 ജൂണ്‍ 2023 (09:21 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി പുറത്തായ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. മോശം ഷോട്ട് സെലക്ഷനാണ് കോലിയുടെ വിക്കറ്റിനു കാരണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സെക്കന്റ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന സ്റ്റീവ് സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് കോലി പുറത്തായത്. 49 റണ്‍സാണ് കോലി രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. 
 
വിരാട് കോലിക്ക് സ്‌കോട്ട് ബോളണ്ട് എറിഞ്ഞത് നല്ല പന്താണെന്നും എന്നാല്‍ അജിങ്ക്യ രഹാനെ പുറത്തായത് മോശം ഷോട്ട് കളിച്ചിട്ടാണെന്നും കമന്റേറ്ററായ ജതിന്‍ സപ്രു പറഞ്ഞു. ഉടനെ ഗവാസ്‌കര്‍ എതിര്‍പ്പുമായി രംഗത്തെത്തി. കോലിയുടെ വിക്കറ്റിനെ ഒരു തരത്തിലും ന്യായീകരിക്കരുത് എന്നാണ് സപ്രുവിന് ഗവാസ്‌കര്‍ നല്‍കിയ മറുപടി. 
 
' അങ്ങനെ പറയരുത്, വിരാട് നേരിട്ടത് വളരെ മോശം ഡെലിവറിയാണ്. അശ്രദ്ധമായ ഷോട്ട് കളിച്ച് തന്നെയാണ് കോലി പുറത്തായത്. അവനെ ന്യായീകരിക്കേണ്ട ആവശ്യമില്ല,' ഗവാസ്‌കര്‍ പറഞ്ഞു. 
 
ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തില്‍ ബാറ്റ് വയ്ക്കാന്‍ ശ്രമിച്ചാണ് കോലി പുറത്തായത്. ഈ ഷോട്ട് ഒഴിവാക്കാമായിരുന്നെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article